ആരെന്തു പറഞ്ഞാലും ഞങ്ങൾ വെട്ടിപ്പൊളിക്കും !!!, പുതുക്കിപ്പണിത സംസ്ഥാന പാത വീണ്ടും കുഴിക്കൽ തുടരുന്നു

ഇരിങ്ങാലക്കുട : കഴിഞ്ഞദിവസം കേബിൾ ജോലിക്കായുള്ള മാൻഹോളിനായി കോടികൾ ചിലവാക്കി പുതുക്കിപ്പണിത ഇരിങ്ങാലക്കുട – പോട്ട സംസ്ഥാന വെട്ടിപൊളിച്ചത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയെങ്കിലും വെള്ളിയാഴ്ചയും മറ്റൊരിടത്തു വീണ്ടും റോഡ് വെട്ടിപൊളിക്കൽ ദ്രുതഗതിയായി തുടരുന്നു. ഗതാഗതതടസമില്ലാതിരിക്കാൻ റോഡ് റീടാറിങ്‌ ആധുനിക സംവിധാനം ഉപോയോഗിച്ചു രാത്രിയിലാണ് മുഴുവൻ ജോലികളും നടന്നത്, ഇതിനാൽ പലയിടത്തെയും നിലവിലുള്ള കേബിൾ മാൻഹോളുകൾ അറിയാതെ മൂടിപ്പോയത് ഇപ്പോൾ ടാർ പൊളിച്ചെടുത്ത് നിലവിലെ റോഡിനൊപ്പമാക്കുക മാത്രമാണ് ഇപ്പോൾ ചെയ്യുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.

റീടാറിങ്ങിനു മുൻപേ ചെയ്തു തീർക്കാവുന്ന ജോലികൾ ആ സമയത്ത് തീർക്കാതെ റോഡ് പണി പൂർത്തിയായതിനു ശേഷം ഇതുപോലെ വെട്ടിപൊളിക്കുന്നത് പൊതുജന രോക്ഷത്തിനു ഇടയാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം കെട്ടിവച്ചീട്ടാണ് ഈ പണികൾ നടത്തുന്നത് എന്നത് ശരിയാണെങ്കിലും ഇതുമൂലം റോഡിന്‍റെ നിലവാരത്തകർച്ചയും റോഡപകടങ്ങളുടെ നിരക്കുമാണ് വർധിക്കുന്നത്

Leave a comment

  • 46
  •  
  •  
  •  
  •  
  •  
  •  
  •  
Top