മൃണാള്‍സെന്നിനെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച അനുസ്മരിക്കുന്നു

ഇരിങ്ങാലക്കുട : ഇന്ത്യന്‍ നവതരംഗ സിനിമയുടെ വക്താവായിരുന്ന സംവിധായകന്‍ മൃണാള്‍സെന്നിനെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി അനുസ്മരിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറിന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷന്‍ ഓര്‍മ്മ ഹാളില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ നിരൂപകനും എഴുത്തുകാരനുമായ പ്രൊഫ. ഐ.ഷണ്‍മുഖദാസ് അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന് മൃണാള്‍ സെന്നിന്റെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഒന്നായ ‘അമര്‍ ഭുവന്‍’ പ്രദര്‍ശിപ്പിക്കും. അഫ്‌സര്‍ അഹമ്മദിന്റെ നോവലിനെ ആസ്പദമാക്കി 2002 ല്‍ പുറത്തിറങ്ങിയ അമര്‍ ഭുവന്‍ മൃണാള്‍ സെന്നിന്റെ അവസാന ചിത്രം കൂടിയാണ്. കെയ്‌റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനും നടിക്കും (നന്ദിതാദാസ്) പുരസ്‌ക്കാരം നേടിയിരുന്നു. 1:47 മണിക്കൂറാണ് ചിത്രത്തിന്റെ സമയം.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top