സൂഫിസത്തിന്റെ ആശയപരിസരങ്ങളിൽ നിന്നും പിറവികൊണ്ട റെജില ഷെറിന്‍റെ കവിതസമാഹാരം പ്രകാശനം ഞായറാഴ്ച

ഇരിങ്ങാലക്കുട : സൂഫിസത്തിന്‍റെ ആശയപരിസരങ്ങളിൽ നിന്നും പിറവികൊണ്ട റെജില ഷെറിന്‍റെ കവിതസമാഹാരം ‘ഖമർ പാടുകയാണ്’ 20 ഞായറാഴ്ച മൂന്ന് മണിക്ക് തൃശ്ശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.  വയലാർ അവാർഡ് ജേതാവും കേരളത്തിലെ ആദ്യഭക്ഷ്യസുരക്ഷ കമ്മീഷൻ അദ്ധ്യക്ഷനുമായ കെ വി മോഹൻകുമാർ പ്രശസ്ത സൂഫി സാഹിത്യകാരൻ ഈ എം ഹാഷിമിന് നൽകി പ്രകാശനം നിർവഹിക്കും. ഇരിങ്ങാലക്കുട .സംഗമസാഹിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ നിർവ്വഹിക്കും. അടയാളം പുബ്ലിക്കേഷൻസ് തൃശൂർ ആണ് കവിതസമാഹാരം പുറത്തിറക്കുന്നത്.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
Top