സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ കുറുന്തോട്ടി കൃഷി വിളവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ സ്വന്തം സ്ഥലത്ത് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മറ്റത്തൂർ ലേബർ കോൺട്രാക്റ്റ് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തിൽ 35 സെന്റ് സ്ഥലത്ത് ജൂലൈ മാസം വെച്ച് പിടിപ്പിച്ച കുറുന്തോട്ടിയുടെ വിളവെടുപ്പ് ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ കെ യു അരുണൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ചടങ്ങിന് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ സ്പെഷ്യൽ ഓഫീസർ, ഡെപ്യൂട്ടി രജിസ്ട്രാർ കെ എസ് ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മേൽ സംഘം സെക്രട്ടറി കെ പി പ്രശാന്ത് പദ്ധതി വിശദീകരണം നടത്തി. മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ എം സി അജിത്ത് സ്വാഗതവും എഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ മോഹൻ മോൻ നന്ദിയും പറഞ്ഞു.

Leave a comment

  • 32
  •  
  •  
  •  
  •  
  •  
  •  
  •  
Top