ബി.ആര്‍.സിയുടെ ഇംഗ്ലീഷ് ക്രിയേറ്റീവ് തിയറ്റര്‍ ശില്‍പശാലകള്‍ നടന്നു

ഇരിങ്ങാലക്കുട : ഇംഗ്ലീഷ് ഭാഷയിലെ അടിസ്ഥാന ശേഷികള്‍ വികസിപ്പിക്കുന്നതിനും ആശയവിനിമയം മെച്ചപെടുത്തുന്നതിനുമായി ഇരിങ്ങാലക്കുട ബി.ആര്‍.സി സംഘടിപ്പിച്ച ‘ഹലോ ഇംഗ്ലീഷ് ക്രിയേറ്റീവ് തിയറ്റര്‍ ശില്‍പശാലകള്‍ ‘ മൂന്ന് വിദ്യാലയങ്ങളില്‍ നടന്നു. ഇരിങ്ങാലക്കുട ഉപജില്ലയിലെ നാഷണല്‍ സ്‌കൂള്‍ ഇരിങ്ങാലക്കുട , എ.എല്‍.പി.എസ് കാറളം, എ.എല്‍.പി.എസ് ആലത്തൂര്‍ എന്നീ വിദ്യാലയങ്ങളിലാണ് ശില്‍പശാലകള്‍ നടന്നത്. ക്യാമ്പുകളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ പുത്തനുണര്‍വേകാന്‍ വേണ്ട വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടന്നു.

എ.എല്‍.പി.എസ് ആലത്തൂരില്‍ നടന്ന ക്യാമ്പ് പറപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നെല്‍സണ്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റീന ഫ്രാന്‍സീസിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ വാര്‍ഡ്‌മെമ്പര്‍ ജലജ തിലകന്‍, പി.ടി.എ പ്രസിഡന്റ് ഉമേഷ് കൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. നാഷണല്‍ സ്‌കൂളില്‍ നടന്ന ക്യാമ്പ് ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ഷീജ, സ്‌കൂള്‍ മാനേജര്‍ വി.പി.ആര്‍ മേനോന്‍, എ.ഇ.ഒ ടി.രാധ എന്നിവര്‍ സംസാരിച്ചു.

കാറളം , എ.എല്‍.പി.എസില്‍ നടന്ന ക്യാമ്പ് കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.വി മേരി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രമ രാജന്‍ , എ.ഇ.ഒ ടി.രാധ,എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട ബി.പി.ഒ സുരേഷ്ബാബു എന്‍.എസ് പദ്ധതി വിശദീകരണവും ബി.ആര്‍.സി ഇംഗ്ലീഷ് ട്രെയ്‌നര്‍ മഞ്ജുഷ നന്ദിയും പറഞ്ഞു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top