എസ് എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള എസ് എൻ സ്കൂളുകളുടെ വാർഷികാഘോഷം 12ന്

ഇരിങ്ങാലക്കുട : എസ് എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള എസ് എൻ സ്കൂളുകളുടെ വാർഷികാഘോഷവും രക്ഷാകർതൃദിനവും യാത്രയയപ്പു സമ്മേളനവും ജനുവരി 12ന് ശനിയാഴ്ച എസ് എൻ സ്കൂളിൽ നടത്തും. പൊതുയോഗം ശനിയാഴ്ച ഉച്ചത്തിരിഞ്ഞ് 1:30ന് ഇരിങ്ങാലക്കുട ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ഗോപകുമാർ ഉദ്‌ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ ഡോക്ടറേറ്റ് ലഭിച്ച പൂർവ്വവിദ്യാർത്ഥികളായ റോഫിൻ ടി എം, ഡെല്ലാ തെരേസ് ഡേവിസ് എന്നിവരെ ആദരിക്കുന്നു.

വിരമിക്കുന്ന ഹയർ സെക്കണ്ടറി വിഭാഗം ഹിന്ദി അദ്ധ്യാപിക സിലോക്ക് യാത്രയയപ്പ് നൽകുമെന്ന് എസ് എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി കെ രവി, എസ് എൻ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ ജി സുനിത, എസ് എൻ ടി ടി ഐ പ്രിൻസിപ്പാൾ എ ബി മൃദുല, എസ് എൻ ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മിസ്ട്രസ് കെ മായ, എസ് എൻ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് പി എസ് ബിജുന, സ്കൂൾ ലീഡർ ഹാദിയ പി എ, പി ടി എ പ്രസിഡന്റ് കെ വി പവനൻ, പ്രോഗ്രാം ജനറൽ കൺവീനർ എം ജെ ഷാജി എന്നിവർ അറിയിച്ചു. ശനിയാഴ്ച രാവിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടത്തപ്പെടും.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
  •  
Top