ഇരിങ്ങാലക്കുട – പോട്ട സംസ്ഥാനപാതയിൽ തിങ്കളാഴ്ച മുതൽ ഗതാഗത നിയന്ത്രണം

വല്ലക്കുന്ന് :  സംസ്ഥാനപാതയിൽ വല്ലക്കുന്നിൽ ടാറിടൽ ഒഴിവാക്കിയ ഭാഗത്ത് അപകടമരണം ഉണ്ടായതിനുശേഷം അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാൻ തീരുമാനം.  ഇവിടെ വെള്ളക്കെട്ട് രൂക്ഷമായതിനാൽ കൾവർട്ട് ഉയരം കുറച്ച് റോഡ് നിരപ്പാക്കുന്ന പ്രവർത്തികളാണ് നടത്തുക. ഇതിനായി തിങ്കളാഴ്ച മുതൽ സംസ്ഥാനപാതയിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഗതാഗത തിരക്ക് ഒഴിവാക്കാൻ ഇരിങ്ങാലക്കുട ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വല്ലക്കുന്ന് ഒഴിവാക്കി തൊമ്മാന താഴേക്കാട് കല്ലേറ്റുംകര വഴിയോ, പോട്ട ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പോട്ട ആശ്രമം അവിട്ടത്തൂർ പുല്ലൂർ വഴി ഇരിങ്ങാലക്കുട ഭാഗത്തേക്കും പോകണമെന്നും അധികൃതർ അറിയിക്കുന്നു.

Leave a comment

  • 62
  •  
  •  
  •  
  •  
  •  
  •  
  •  
Top