സംസ്ഥാനപാതയിൽ വല്ലക്കുന്നിൽ ടാറിങ് ചെയ്യാതെ വിട്ട് ഭാഗത്ത് വാഹനാപകടം: സ്ത്രീ മരിച്ചു

വല്ലക്കുന്ന് : പുതുതായി റീടാർ ചെയ്ത പോട്ട- ഇരിങ്ങാലക്കുട സംസ്ഥാന പാതയിൽ  വല്ലക്കുന്നിൽ  കലുങ്ക് പണിയാനായി റോഡിൽ ടാർ  ചെയ്യാതെ വിട്ട്ഭാഗത്ത്  ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീ മരിച്ചു.  ഇവിടെ 10 മീറ്റർ ദൂരത്തിൽ പഴയ റോഡിൽനിന്ന് 3ഇഞ്ച്  ഉയരത്തിലാണ് പുതിയ ടാറിങ്.  ദൂരെനിന്ന് ഈ വിടവ് ശ്രദ്ധയിൽപ്പെടാത്ത അതിനാൽ  വേഗതയിൽ എത്തുന്ന വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ സഡൻ ബ്രേക്ക്  ഇടുമ്പോൾ പുറകെ വരുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിക്കുകയുമാണ് ഇവിടെ രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകുന്ന അപകടങ്ങളിലേറെയും. പരിയാരം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച   സ്കൂട്ടർ റോഡിലെ അപ്രതീക്ഷിതമായ ഈ വിടവ് കണ്ട് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പുറകിൽ കാർ ഇടിക്കുകയാണുണ്ടായത്.   പരിക്കേറ്റ പരിയാരം പാറക്ക വീട്ടിൽ നൈസിയും  ജോസും ചികിത്സയിലായിരുന്നു.  നൈസി (45)ബുധനാഴ്ച  മരിച്ചു.   ദനഹ തിരുനാൾ ദിവസം  ഇരിങ്ങാലക്കുടയിലുള്ള ബന്ധുവിന് വീട് സന്ദർശിച്ച് മടങ്ങുകയായിരുന്നു ഇരുവരും. റോഡ് ഇങ്ങനെ ആയതിനു ശേഷം ഇതിനു മുൻപും ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട് തുടർ അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ അധികൃതർ വേണ്ട നടപടികളെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a comment

  • 182
  •  
  •  
  •  
  •  
  •  
  •  
  •  
Top