കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിലെ പ്രീ പ്രൈമറി  സര്‍ഗ്ഗോത്സവം വർണാഭമായി

കോണത്തുകുന്ന് : സ്കൂളിലെ മുഴുവന്‍ പ്രീപ്രൈമറി വിദ്യാര്‍ത്ഥികളുടെയും സര്‍ഗ്ഗാത്മക കഴിവുകളെ പുറത്തെടുക്കുക എന്ന ലക്ഷ്യത്തോടെ  കോണത്തുകുന്ന് ഗവ. യു.പി. സ്കൂളിലെ പ്രീപ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി സർഗ്ഗോത്സവം നടത്തി. കുട്ടികളുടെ  മാനസികവും ശാരീരികവുമായ വികാസം ലക്ഷ്യമാക്കി നടത്തിയ പരിപാടിയില്‍ 170ല്‍ അധികം പ്രീപ്രൈമറി വിദ്യാര്‍ഥികള്‍ പങ്കെടുത്തതായി ഹെഡ്മിസ്ട്രസ് പി.വൃന്ദ പറഞ്ഞു. പി.ടി.എ. അംഗങ്ങള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
  •  
Top