തൊമ്മാന സംസ്ഥാനപാതയിൽ മാലിന്യങ്ങൾ തുടർച്ചയായി തള്ളുന്നത് അപകടങ്ങൾക്ക്  കാരണമാകുന്നു

തൊമ്മാന :  സംസ്ഥാനപാതയിലെ തൊമ്മാനയിൽ റോഡരികിൽ മാലിന്യങ്ങൾ തുടർച്ചയായി തള്ളുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു.  വലിയ സഞ്ചികളിൽ മാലിന്യങ്ങൾ റോഡിന് നടുവിൽ പോലും കിടക്കുന്നത് ഇതു വഴി പോകുന്ന വാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യതയേറുകയാണ്.  മാലിന്യങ്ങൾ തേടിയെത്തുന്ന നായ്ക്കളും റോഡിൽ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.  റോഡുകൾ നന്നാക്കിയത് മൂലം ഇവിടെ ഇപ്പോൾ വാഹനങ്ങൾക്ക് അമിത വേഗതയുമാണ്. ഗാർഹിക മാലിന്യങ്ങൾ അല്ല ഇവിടെ കൂടുതലും ഉപേക്ഷിക്കുന്നത്,  പകരം വലിയ ചാക്കുകെട്ടുകൾ ആയതുകൊണ്ടുതന്നെ ഇവ അറവുശാലകളിൽ നിന്നും ഹോട്ടലുകളിൽ നിന്നുള്ള മാലിന്യങ്ങൾ ആവാനാണ് സാധ്യത. വല്ലക്കുന്നിലെയും തൊമ്മനയിലെയും ചില യുവാക്കൾ മാലിന്യങ്ങൾ തള്ളുന്നവരെ കയ്യോടെ പിടികൂടാൻ ഇരുകരകളിലും കാവലിരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Leave a comment

  • 25
  •  
  •  
  •  
  •  
  •  
  •  
  •  
Top