കുട്ടംകുളം പെരുവില്ലി പാടം റോഡ് ഏറ്റെടുത്ത് റീ ടാറിംഗ് നടത്താൻ മുനിസിപ്പാലിറ്റി നടപടിയെടുക്കണമെന്ന് കുട്ടംകുളം സമര ഐക്യദാർഢ്യസമിതി

ഇരിങ്ങാലക്കുട : വിവാദമായ കുടൽമാണിക്യം മതിൽ ഇടവഴി റോഡിൽ ദേവസ്വം സ്ഥാപിച്ച എല്ലാ തടസ്സങ്ങളും മാറ്റി സഞ്ചാരയോഗ്യമാക്കാൻ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്ന് നഗരസഭ ഈ വഴിയിലെ സർവ്വേ നമ്പറുകൾ പരിശോധിച്ച മുഴുവൻ സ്ഥലവും ഏറ്റെടുത്തു റീടാറിങ് നടത്തുവാൻ തയ്യാറാകണമെന്ന് കുട്ടംകുളം തയ്യാറാകണമെന്ന് കുട്ടംകുളം സമര ഐക്യദാർഢ്യ സമിതി ആവശ്യപ്പെട്ടു. സമിതി ചെയർമാൻ രാജേഷ് അപ്പാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇരിങ്ങാലക്കുട കൂട്ടായ്മ കൺവീനർ പി സി മോഹൻ, പിഎൻ സുരൻ അഡ്വക്കേറ്റ് പി കെ നാരായണൻ വിജയൻ പുല്ലൂർ എന്നിവർ സംസാരിച്ചു

Leave a comment

  • 14
  •  
  •  
  •  
  •  
  •  
  •  
  •  
Top