ഹർത്താൽ ദിനത്തിൽ കട തുറന്നയാളെ ആക്രമിച്ച സംഭവത്തിൽ മൂന്ന് ബി ജെ പി പ്രവർത്തകർ അറസ്റ്റിൽകാട്ടൂർ :
ഹർത്താൽ ദിനത്തിൽ കാക്കാത്തുരുത്തി കുറ്റലകടവിൽ വ്യാപാരസ്ഥാപനം തുറന്ന വലുപ്പറമ്പിൽ അനിയനെ ആക്രമിക്കുകയും കട നശിപ്പിക്കുകയും ചെയ്ത മൂന്ന് ബി ജെ പി പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്തു. കാക്കതിരുത്തി സ്വദേശികളായ കൈപ്പറമ്പിൽ മണികണ്ഠൻ (45 ), കളത്തിപ്പറമ്പിൽ രാജേഷ് (45 ), ആലൂക്കത്തറ വീട്ടിൽ ജിജേഷ് എന്നിവരെയാണ് കാട്ടൂർ സബ് ഇൻസ്‌പെക്ടർ കെ എസ് സുശാന്തും സംഘവും അറസ്റ്റ് ചെയ്തത്. ഇവരെ ഇരിങ്ങാലക്കുട സബ് ജയിലിൽ റിമാൻഡ് ചെയ്തു. അറസ്റ് ചെയ്ത സംഘത്തിൽ എ എസ് ഐ സജീവ് ,സീനിയർ സി പി ഒ ഷിബു, സി പി ഒമാരായ മുകേഷ്, സൈഫുദ്ധീൻ എന്നിവർ ഉണ്ടായി.

Leave a comment

  • 110
  •  
  •  
  •  
  •  
  •  
  •  
Top