തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവത്തിന് കൊടിയേറി

തുമ്പൂർ : ജനുവരി 6 മുതൽ 12 വരെ നടക്കുന്ന തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവത്തിന്   കൊടിയേറി . ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്ത്രശർമൻ തിരുമേനി തൃക്കൊടിയേറ്റ് നടത്തി. തുടർന്ന് പത്മശ്രീ സ്കൂൾ ഓഫ് ക്ലാസ്സിക്കൽ ഡാൻസ് തുമ്പൂർ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ നടന്നു. ശേഷം ഭക്തജങ്ങൾക്ക് അന്നദാനവും നടന്നു. ജനുവരി 12 ശനിയാഴ്ച രാവിലെ 9 മുതൽ 10 വരെ 7 ഗജവീരന്മാർ അണിനിരക്കുന്ന കാഴ്ചശീവേലി ഉണ്ടാകും. പത്മശ്രീ പെരുവനം കുട്ടൻമാരാർ നയിക്കുന്ന പഞ്ചാരിമേളവും ഉണ്ടാകും. ഉച്ചക്ക് നാലുമുതൽ നടക്കുന്ന പകൽ പൂരത്തിൽ പെരുവനം കുട്ടൻമാരാർ കലാമണ്ഡലം ശിവദാസ് എന്നിവർ നയിക്കുന്ന 75ഓളം കലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമേളം പഞ്ചവാദ്യം പഞ്ചാരിമേളം എന്നിവ നടക്കും. 5:30ന് കുടമാറ്റം. പുലർച്ചെ 3:20 മുതൽ ആറാട്ട് എഴുന്നള്ളിപ്പ് തുടർന്ന് കൊടിയിറക്കൽ.

Leave a comment

  • 8
  •  
  •  
  •  
  •  
  •  
  •  
  •  
Top