ഇന്റർനാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് ചാമ്പ്യൻ ടി.ജെ. പ്രിൻസന് ജന്മനാടിന്റെ ആദരം

ഇരിങ്ങാലക്കുട : ഇന്തോനേഷ്യയിൽ നടന്ന ഇന്റർനാഷനണൽ ഓപ്പൺ മാസ്റ്റേഴ്സ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 45 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ 100, 200, 400 മീറ്റർ ഇനങ്ങളിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണ മെഡൽ നേടിയ കല്ലേറ്റുംകര, മാനാട്ടുകുന്ന് തെക്കുംപുറം വീട്ടിൽ ടി.ജെ. പ്രിൻസനെ മാനാട്ടുകുന്ന് ദേവീവിലാസം എൻ.എൻ.എസ്. കരയോഗം വാർഷിക പൊതുയോഗത്തിൽ എൻ.എസ്.എസ് മുകുന്ദപുരം താലൂക്ക് യൂണിയൻ സെക്രട്ടറി കെ.രവീന്ദ്രൻ ആദരിച്ചു. കരയോഗം വൈസ്.പ്രസിഡന്റ് കെ.പി.ഗോപിനാഥൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ.എം.ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് സെക്രട്ടറി വത്സല രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള പുരസ്‌കാര വിതരണവും നടന്നു.  കരയോഗം ജോ. സെക്രട്ടറി ഹരിദാസ് സ്വാഗതവും  കരയോഗം ട്രഷറർ രാജി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a comment

  • 16
  •  
  •  
  •  
  •  
  •  
  •  
  •  
Top