ബിജെപിയുടെയും ആർഎസ് എസ്സിന്റെയും കൊടി കാലുകളും ഓഫീസ് ഫ്ലക്സ് ബോർഡും നശിപ്പിച്ചതിൽ പ്രതിഷേധിച്ചു

പുല്ലൂർ : തുറവൻകാട് ബിജെപിയുടെയും ആർഎസ്എസ് ന്റെയും കൊടി കാലുകളും ഓഫിസിന്റെ ഫ്ലക്സ് ബോർഡും രാത്രിയുടെ മറവിൽ നശിപ്പിച്ചതിൽ ബിജെപി തുറവൻകാട് ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു. രാത്രിയുടെ മറവിൽ പുല്ലൂർ കുഞ്ഞു മാണിക്യൻ മൂലയുടെ അടുത്തുള്ള പഞ്ചായത്ത് കിണറിന്റെ പരിസരത്തെ പറമ്പിൽ സിപിഎം ക്രിമിനുലുകൾ സ്ഥിരമായി തമ്പടിക്കുകയും ആക്രമണത്തിന് വേണ്ടി തയ്യാറെടുപ്പ് നടത്തുന്നുണ്ട് എന്നും ഇവരാണ് കൊടി കാലുകൾ നശിപ്പിച്ചതെന്ന് എന്ന് ബിജെപി മുരിയാട് പഞ്ചായത്ത് സമിതി ആരോപിച്ചു.

ബിജെപി പഞ്ചായത്ത് സമിതി അംഗം മനോജ് നെല്ലിപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് അഖിലാഷ് വിശ്വനാഥൻ മുഖ്യസംഭാഷണം നടത്തി. മധു ടി എസ് അദ്ധ്യക്ഷത വഹിച്ചു. അനീഷ് തുറവൻകാട്, രാഗേഷ്, ജിനു ഗിരിജൻ, ഷിബു മാഞ്ഞോളി, മിഷാദ്, സുനിൽ ഇയ്യാനി, സുതൻ തവളകുളങ്ങര എന്നിവർ സംസാരിച്ചു. വിവേക് തുറവൻകാട്, വിമൽജിത്ത്, മിഥുൻ, രഞ്ചിത്ത്, രതീഷ്എന്നിവർ നേതൃത്വം നൽകി.

Leave a comment

  • 33
  •  
  •  
  •  
  •  
  •  
  •  
  •  
Top