കുടുംബ കലഹത്തെ തുടർന്ന് സഹോദരനെ കുത്തി കൊലപെടുത്താൻ ശ്രമം : പ്രതി പിടിയിൽ

കോണത്തുകുന്ന് : കുടുംബ കലഹത്തെ തുടർന്ന് കടലായിയിൽ സഹോദരനെ കുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ നാരായണമഗലം സ്വദേശി വെൻമനശ്ശേരി വീട്ടിൽ സേതുമാധവൻ എന്നയാളെ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എം .കെ . സുരേഷ് കുമാറും എസ് ഐ ബിബിനും അറസ്റ്റു ചെയ്തു. കുടുംബ കലഹത്തെ തുടർന്ന് ഇന്നലെ രാത്രി 9 മണിക്ക് കടലായിയിലെ കുടുംബ വീട്ടിൽ വച്ച് സഹോദരൻ പാരിഷിനെ (50) പ്രതി കത്തി കൊണ്ട് വയറ്റിൽ കുത്തുകയായിരുന്നു. ഗുരുതര പരിക്കുപറ്റിയ പാരിഷിനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ പിടികൂടിയ സംഘത്തിൽ എ സ് ഐ വിജു. ഷാഡോ പോലീസ് അംഗങ്ങളായ മുരുകേഷ് കടവത്ത്, മനോജ് എ.കെ. , അനൂപ് ലാലൻ, സുനിൽ കുമാർ , വൈശാഖ് .എം എസ്സ് എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
  •  
Top