മികച്ച സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങള്‍ക്കുള്ള നാഷണൽ ഹെൽത്ത് മിഷൻ നൽകുന്ന കായകല്‍പ്പം അവാർഡിന്റെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് പ്രത്യേക പരാമർശം

ഇരിങ്ങാലക്കുട : മികച്ച സർക്കാർ ആരോഗ്യ കേന്ദങ്ങൾക്ക് നാഷണൽ ഹെൽത്ത് മിഷൻ നൽകുന്ന കായകൽപ്പം അവാർഡിന്റെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് പ്രത്യേക പരാമർശം. മൂന്നുലക്ഷം രൂപയാണ് സമ്മാനത്തുക. അടിസ്ഥാന സൗകര്യങ്ങള്‍, മെച്ചപ്പെട്ട സേവനം, കാര്യക്ഷമത, വൃത്തിയും വെടിപ്പുമുള്ള സാഹചര്യം തുടങ്ങിയ കാര്യങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്.

ബയോമെഡിക്കൽ വെയ്സ്റ്റ് മാനേജ്‌മെന്റ്, കാര്യക്ഷമമായി നടക്കുന്ന ഒരു സ്ഥലമാണ് ഇരിങ്ങാലക്കുട ജനറൽ ആശുപത്രി ഇതിനു പുറമെ ഇൻഫെക്ഷൻ കൺട്രോളിന്റെ ഭാഗമായി ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ പരിശീലനം നൽകുന്നുണ്ട്. ഇതിനു പുറമെ ആശുപത്രി പരിസരങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും, പൂന്തോട്ടങ്ങൾ പരിപാലിക്കുകയും ചെയുന്നുണ്ട്. നാഷണൽ ഹെൽത്ത് മിഷന്റെ ഈ അംഗീകാരം തങ്ങൾക്ക് കൂടുതൽ പ്രവർത്തികൾ ചെയ്യാനുള്ള പ്രചോദനമായിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. മിനി പ്രതികരിച്ചു.

Leave a comment

  • 31
  •  
  •  
  •  
  •  
  •  
  •  
  •  
Top