വിവേകാനന്ദ ഐ എ എസ് അക്കാദമിയിൽ അഞ്ചാമത് ജില്ലാതല ഉപന്യാസമത്സരം

ഇരിങ്ങാലക്കുട : ദേശിയ യുവജന ദിനമായ വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് എല്ലാ വർഷവും പ്ലസ് ടു, ഡിഗ്രി, പി ജി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ഉപന്യാസരചനാമത്സരം ജനുവരി 12 ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ ഇരിങ്ങാലക്കുട വിവേകാനന്ദ ഐ എ എസ് അക്കാദമിയിൽ നടത്തപ്പെടുന്നു. “യഥാർത്ഥ ഇന്ത്യയെക്കുറിച്ചറിയുവാൻ വിവേകാനന്ദനെക്കുറിച്ച് പഠിക്കുക, രവീന്ദ്രനാഥ ടാഗോറിന്റെ ഈ പ്രസ്താവനയെ വിലയിരുത്തുക” എന്ന വിഷയത്തെക്കുറിച്ചുള്ള ഉപന്യാസം ഇംഗ്ലീഷിലോ മലയാളത്തിലോ 1500 വാക്കിൽ കവിയാത്ത എഴുതേണ്ടതാണ്. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിജയികൾക്ക് ക്യാഷ് അവാർഡും പ്രശംസാപത്രവും വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തിൽ നൽകുന്നു. പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. രെജിസ്ട്രേഷൻ സൗജന്യം . കൂടുതൽ വിവരങ്ങൾക്ക് : 8086851740

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top