ബസ്സ് ആക്രമിച്ച കേസിൽ വീണ്ടും അറസ്റ്റ് : യുവമോർച്ച നേതാവും, കൂട്ടാളിയും പിടിയിൽ

ഇരിങ്ങാലക്കുട : ഹർത്താൽ ദിന തലേന്ന്  പുല്ലൂരിൽ ഓടികൊണ്ടിരുന്ന സ്വകാര്യ ബസ്സ് ആക്രമിച്ച് മുൻവശം ഗ്ലാസ്സും മറ്റും തകർത്ത സംഭവത്തിൽ യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ്  തുറവൻകാട് സ്വദേശി പാറേപറമ്പിൽ വീട്ടിൽ അഖിലേഷ് (33) , തുറവൻകാട്  തൈവളപ്പിൽ വീട്ടിൽ വിവേക് (19) എന്നിവരെ ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എം കെ . സുരേഷ് കുമാറും, എസ് ഐ ബിബിൻ സി വിയും ചേർന്ന് അറസ്റ്റു ചെയ്തു. നിറയെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന  ബേബി ഗോട്ട്”  എന്ന ഇരിങ്ങാലക്കുട – പുതുക്കാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സിനെ ആയിരുന്നു പ്രതികൾ ആക്രമിച്ചത്.    സംഭവത്തിൻ ഉൾപ്പെട്ട മറ്റ് രണ്ട് പുല്ലൂർ സ്വദേശികളായ ജിനു , ശ്രീജേഷ് എന്നീപ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.

ഹർത്താലിന്റെ മറവിൽ ആക്രമം നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഇരിങ്ങാലക്കുട ഡി വൈ  എസ്  പി ഫേമസ് വർഗീസ് പറഞ്ഞു. ഷാഡോ പോലീസ് അംഗങ്ങളായ മുരുകേഷ് കടവത്ത്, മനോജ് എ.കെ , അനൂപ് ലാലൻ എന്നിവരാണ് അന്യേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a comment

  • 53
  •  
  •  
  •  
  •  
  •  
  •  
  •  
Top