ഹർത്താലനുകൂലികൾ ഇരിങ്ങാലക്കുടയിൽ മാധ്യമപ്രവർത്തകരെ അക്രമിച്ചതിൽ പ്രസ് ക്ലബ് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ശബരിമല യുവതി പ്രവേശന വിഷയത്തിൽ വ്യാഴാഴ്ച നടന്ന ഹർത്താലിൽ ഇരിങ്ങാലക്കുടയിൽ സംഘപരിവാർ പ്രവർത്തകർ കൂട്ടം ചേർന്ന് മാധ്യമപ്രവർത്തകരെ ആക്രമിച്ചതിൽ ഇരിങ്ങാലക്കുട പ്രസ് ക്ലബ് പ്രതിഷേധം രേഖപ്പെടുത്തി. സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തെ ഗുണ്ടായിസം കൊണ്ട് നേരിടുന്ന നടപടി അപലപനീയമാണെന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ് പ്രസിഡന്റ് കെ കെ ചന്ദ്രൻ പറഞ്ഞു.

ഹർത്താലനുകൂലികൾ മാധ്യമപ്രവർത്തകർക്കെതിരെ നടത്തിയ അക്രമണത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നും ബി ജെ പി ആർ എസ് എസ് നേതാക്കൾക്ക് കത്തുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബ് സെക്രട്ടറി വി ആർ സുകുമാരൻ, പ്രസ് ക്ലബ് ഭാരവാഹികളായ മൂലയിൽ വിജയകുമാർ, ടി ജി സിബിൻ, മാധ്യമപ്രവർത്തകരായ കെ ബി ദിലീപ്കുമാർ, ശ്രീമോൻ പെരുമ്പാല, സി കെ രാജേഷ്, രാഹുൽ അശോകൻ, നിഖിൽ എന്നിവർ സംസാരിച്ചു.

Leave a comment

  • 34
  •  
  •  
  •  
  •  
  •  
  •  
  •  
Top