വിശ്വസാഹോദര്യത്തിന് തിരിതെളിയിച്ച് മതസൗഹാർദ്ദ സമ്മേളനത്തിന് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ ഇടവകയുടെ 5, 6, 7 തിയ്യതികളിൽ നടക്കുന്ന ദനഹാതിരുനാളിനോട് അനുബന്ധിച്ച് വിശ്വസാഹോദര്യത്തിന് തിരിതെളിച്ച് പിണ്ടിപെരുനാൾ മാതൃകയായി. പള്ളിയങ്കണത്തിലെ അലങ്കരിച്ച പിണ്ടിയിൽ തിരിതെളിയിച്ച് മതസൗഹാർദ്ദ സമ്മേളനത്തിന് തുടക്കം കുറിച്ചു. ഇടവക കത്തീഡ്രലായി ഉയർത്തിയിട്ട് 41 വർഷമായതിന്റെ പ്രതീകമായി മതനേതാക്കന്മാരും കത്തീഡ്രൽ കൈക്കാരന്മാരും തിരുനാൾ കൺവീനർമാരും, ജനപ്രതിനിധികളുമടങ്ങുന്ന 41 പേർ 41 തിരികൾ തെളിയിച്ചു.

തുടർന്ന് സീയോൻ ഹാളിൽ ചേർന്ന മതസൗഹാർദ്ദ സമ്മേളനം രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്‌ഘാടനം ചെയ്തു. മൈസൂർ രൂപത മുൻ മെത്രാൻ മാർ തോമസ് വാഴപ്പിള്ളി അനുഗ്രഹപ്രഭാഷണം നടത്തി. കത്തീഡ്രൽ വികാരി ഡോ. ആന്റോ ആലപ്പാടൻ, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് ഇമാം സിയാദ് ബാക്രി, എസ് എൻ ബി എസ് സമാജം പ്രതിനിധി ഗോപി മണമാടത്തിൽ, സർക്കിൾ ഇൻസ്‌പെക്ടർ എം കെ സുരേഷ് കുമാർ, കൈക്കാരന്മാരായ ജോണി പൊഴോലിപറമ്പിൽ, ആന്റ് ആലേങ്ങാടൻ, ജൈസൺ കരപ്പറമ്പിൽ അഡ്വ. വി സി വർഗ്ഗിസ്, തിരുനാൾ ജനറൽ കൺവീനർ ഷാജു പാറേക്കാടൻ, പബ്ലിസിറ്റി കൺവീനർ ടെൽസൺ കോട്ടോളി എന്നിവർ സംസാരിച്ചു.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top