മകനെ കുത്തിക്കൊന്ന കേസിൽ പിതാവിന് ജീവപര്യന്തം തടവും 50000 രൂപ പിഴയും

ഇരിങ്ങാലക്കുട : സ്ഥിരമായി മദ്യപിച്ച് വീട്ടിൽ വച്ച് മാതാവിനെ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെ മകൻ ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്താൽ മകൻ കുന്നത്ത് മിഥുനെ (26) കത്തി ഉപയോഗിച്ച് വയറ്റിൽ കുത്തി കൊന്നകേസിൽ പിതാവ് നാട്ടികയിൽ കുന്നത്ത് മനോഹരനെ (63) കുറ്റക്കാരനെന്നു കണ്ട് ഇരിങ്ങാലക്കുട അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജി ഗോപകുമാർ ശിക്ഷ വിധിച്ചു.

വലപ്പാട് പോലീസ് സബ് ഇൻസ്‌പെക്ടർ ഇ ആർ ബൈജു രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് ഇൻസ്‌പെക്ടർ ടി കെ ഷൈജു, പി കെ മനോജ്‌കുമാർ, എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 22 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ ഹാജരാക്കുകയും ചെയ്തു. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡിഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി ജെ ജോബി, അഡ്വേക്കേറ്റുമാരായ ജിഷ ജോബി, എബിൻ ഗോപുരൻ, ധിനൽ വി എസ, എന്നിവർ ഹാജരായി.

Leave a comment

  • 6
  •  
  •  
  •  
  •  
  •  
  •  
Top