ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആയുഷ്ഗ്രാമം പദ്ധതി ജനുവരി 5 മുതൽ

ഇരിങ്ങാലക്കുട : നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്ന ആയുഷ്ഗ്രാമം പദ്ധതിയുടെ ഉദ്‌ഘാടനം ജനുവരി 5 ന് കാറളം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവ്വഹിക്കും. ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ യു അരുണൻ അദ്ധ്യക്ഷത വഹിക്കും.

തെറ്റായ ജീവിത രീതി കൊണ്ട് സമൂഹത്തിൽ പടർന്നു പിടിക്കുന്ന പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളേയും ഉന്മൂലനം ചെയ്ത് ജനങ്ങളെ ആരോഗ്യവാന്മാരാക്കി നിലനിർത്തുക എന്നതാണ് പദ്ധതിയുടെ ലക്‌ഷ്യം. യോഗ പരിശീലനം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, ഔഷധോദ്യാന നിർമ്മാണം, ഔഷധ സസ്യ വിതരണം, ഗൃഹൗഷധ പദ്ധതി, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം, സ്കൂളുകളിൽ ആയൂഷ് ക്ലബ്ബുകളുടെ രൂപീകരണം, സ്വയം തൊഴിൽ പരിശീലനം, സ്ത്രീശാക്തീകരണം, മെഡിക്കൽ ക്യാമ്പുകൾ, എന്നിങ്ങനെ വിവിധങ്ങളായ സേവനങ്ങൾ ആണ് ആയുഷ്ഗ്രാമം പദ്ധതിതയിലൂടെ ജനങ്ങൾക്ക് ലഭ്യമാവുക.

ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് ആയൂർവേദ ഹോമിയോ എന്നിവയുടെ ജനറൽ സ്പെഷ്യലിറ്റി വിഭാഗങ്ങളും സിദ്ധയും ഉൾപ്പെടുന്ന മെഗാ മെഡിക്കൽ ക്യാമ്പ് സൗജന്യ ഔഷധ സസ്യ വിതരണം, ആരോഗ്യ അറിവ് പ്രദർശനം, പ്രകൃതി സൗഹൃദ പ്രതിരോധ മരുന്ന് വിതരണം യോഗ ഡാൻസ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. പത്രസമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്‌ണൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കമറുദ്ധിൻ വലിയകത്ത്, നാഷണൽ ആയൂഷ് മിഷൻ ഡിസ്ട്രിക്റ്റ് പ്രോഗ്രാം മേനേജർ ഡോ. എൻ വി ശ്രീവൽസ്, ആയുഷ്ഗ്രാമം പദ്ധതി സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. ജിൻഷാ എന്നിവർ പങ്കെടുത്തു.

Leave a comment

  • 106
  •  
  •  
  •  
  •  
  •  
  •  
  •  
Top