റോഡരികിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും , ഫ്ലക്സ് ബോഡുകളും പോലീസ് എടുത്തു മാറ്റി


ഇരിങ്ങാലക്കുട : അനധികൃതമായി ഇരിങ്ങാലക്കുട – തൃശൂർ പബ്ലിക്ക് റോഡിനു ഇരുവശങ്ങളിലും സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും, ഫ്ലക്സ് ബോഡുകളും ഇരിങ്ങാലക്കുട പോലീസ് എടുത്തു മാറ്റി . പൊതുജനങ്ങൾക്ക് സുരക്ഷിതമായി റോഡിന്റെ വശങ്ങളിലൂടെ കാൽ നടക്കാർക്ക് സഞ്ചരിക്കുന്നതിനു തടസ്സമാവുന്നതിനാലും, ഇതുമൂലമുണ്ടാവുന്ന വാഹന അപകട സാധ്യത ഒഴിവാക്കാൻ വേണ്ടിയാണ് ഇത് ഒഴിവാക്കുന്നതെന്ന് സബ്ബ് ഇൻസ്പെക്ടർ ബിബിൻ പറഞ്ഞു.

ഏതാനും ദിവസങ്ങളായി മാപ്രാണം ഭാഗത്ത് രാഷ്ടീയ പാർട്ടികളുടെ കൊടിമരം നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികൾ തമ്മിൽ തർക്കങ്ങളും നിലവിലുണ്ട്. അനുമതിയില്ലാതെ അപകടകരമായ രീതിയിൽ പബ്ലിക്ക് റോഡിൽ ഫ്ലക്സ് ബോർഡ്, കൊടിതോരണങ്ങൾ , കമാനങ്ങൾ എന്നിവ സ്ഥാപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഇരിങ്ങാലക്കുട പോലീസ് അറിയിച്ചു.

Leave a comment

  • 51
  •  
  •  
  •  
  •  
  •  
  •  
  •  
Top