തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവം ജനുവരി 12ന് ആഘോഷിക്കും,  കൊടിയേറ്റം ആറിന്


ഇരിങ്ങാലക്കുട :  മുകുന്ദപുരം പാർവതി പരമേശ്വര ഭക്ത പരിപാലന സമാജം വക തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ  കാവടി അഭിഷേക മഹോത്സവം ജനുവരി 12 ശനിയാഴ്ച ആഘോഷിക്കും.  രാവിലെ 9 മുതൽ 10 വരെ 7 ഗജവീരന്മാർ അണിനിരക്കുന്ന കാഴ്ചശീവേലി ഉണ്ടാകും. പത്മശ്രീ പെരുവനം കുട്ടൻമാരാർ നയിക്കുന്ന പഞ്ചാരിമേളവും ഉണ്ടാകും. ഉച്ചക്ക്  നാലുമുതൽ നടക്കുന്ന പകൽ പൂരത്തിൽ പെരുവനം കുട്ടൻമാരാർ കലാമണ്ഡലം ശിവദാസ് എന്നിവർ നയിക്കുന്ന 75ഓളം കലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമേളം പഞ്ചവാദ്യം പഞ്ചാരിമേളം എന്നിവ നടക്കും.    5:30ന് കുടമാറ്റം.  പുലർച്ചെ 3:20 മുതൽ ആറാട്ട് എഴുന്നള്ളിപ്പ് തുടർന്ന് കൊടിയിറക്കൽ.

പത്രസമ്മേളനത്തിൽ ക്ഷേത്രം ഭരണണസമിതി പ്രസിഡന്റ് എം ആർ അശോകൻ, സെക്രട്ടറി ഇൻ ചാർജ്ജ് വി എ വിനയൻ, ഖജാൻജി സി വി രഘു, വൈസ് പ്രസിഡന്റ് പി വി സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
  •  
Top