വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന് കൊടിയേറി

ഇരിങ്ങാലക്കുട : ദനഹാ തിരുനാളിന്റെ ഭാഗമായി ജനുവരി 5ന്  ആഘോഷിക്കുന്ന 2019 വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ  കൊടിയേറ്റം ഫാ. ജോൺ പാലിയേക്കര നിർവ്വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ്, പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാർ , വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്റെ രക്ഷാധികാരികളായ മാർട്ടിൻ ആലേങ്ങാടൻ, ജോണി. പി. ആലേങ്ങാടൻ, തോമാച്ചൻ വെള്ളാനിക്കാരൻ, ചെയർമാൻ ജോസഫ് ആന്റോ കണ്ടംകുളത്തി, സെക്രട്ടറി ജോണി.ടി. വെള്ളാനിക്കാരൻ, ട്രഷറർ മനീഷ് അരിക്കാട്ട്, കൺവീനർമാരായ ജെറോൺ .ജെ. മാമ്പിള്ളി, ഡേവിഡ് അവറാൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
  •  
Top