പുല്ലൂരിൽ ബസ് ആക്രമിച്ച് ഗ്ലാസ്സ് തകർത്ത സംഭവത്തിൽ രണ്ട് സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം നിറയെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന  ബേബി ഗോട്ട്  എന്ന ഇരിങ്ങാലക്കുട – ആനന്ദപുരം- പുതുക്കാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ്സിനെ വൈകീട്ട് പുല്ലൂരിൽ ഉരിയരിച്ചിറയിൽ വച്ച് ആക്രമിച്ച് മുൻവശം ഗ്ലാസ്സും മറ്റും തകർത്ത സംഭവത്തിൽ തുറവൻകാട് സ്വദേശി  ചക്കന്തറ വീട്ടിൽ ജിനു (25), പുല്ലൂർ ഊരകം സ്വദേശി ശ്രീലക്ഷ്മി വീട്ടിൽ   ശ്രീജേഷ്  (37) എന്നിവരെ പോലീസ്  അറസ്റ്റ്  ചെയ്തു. ഇവർ സംഘപരിവാർ പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.

ബസ്സ് ഡ്രൈവറുടെ മനസാനിധ്യം കൊണ്ട് മാത്രമാണ് കുത്തനെയുള്ള ഇറക്കത്തിൽ വച്ച് ആക്രമണo ഉണ്ടായിട്ടും വലിയ ദുരന്തം ഒഴിവായത്.  സംഭവത്തിൻ ഉൾപെട്ട മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതികൾ ഉടൻ പിടിയിലാവുമെന്നും ഇരിങ്ങാലക്കുട DySP ഫേമസ് വർഗീസ് പറഞ്ഞു.

ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ എം കെ . സുരേഷ് കുമാറും, എസ് ഐ  ബിബിൻ സി വിയും ചേർന്നാണ്  അറസ്റ്റു ചെയ്തു. ഷാഡോ പോലീസ് അംഗങ്ങളായ മുരുകേഷ് കടവത്ത്, മനോജ് എ.കെ , അനൂപ് ലാലൻ എന്നിവരാണ് അന്യേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a comment

  • 112
  •  
  •  
  •  
  •  
  •  
  •  
  •  
Top