സേവാഭാരതി ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ അന്നദാനം 12 വർഷത്തിലേക്ക്, ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുക്കാര്‍ക്കും ആശ്വാസമായി  ഇരിങ്ങാലക്കുട സേവാഭാരതി 2007 മുതൽ നടത്തി വരുന്ന അന്നദാനം 12 വർഷം പൂർത്തിയാക്കുന്നതിന്റെ  ആഘോഷ ചടങ്ങ് റിട്ട.മെഡിക്കല്‍ ഓഫീസര്‍ ഡോ. എം വി ഗോപാലകൃഷ്ണൻ  ഉദ്ഘാടനം നിർവഹിച്ചു.
ഈ സത്പ്രവര്‍ത്തിയുടെ വാർഷിക ആഘോഷത്തില്‍ സ്വാഗതസംഘം ചെയർമാനും സെന്‍ട്രല്‍അഡ്മിനിസ്ട്രേറ്റീവ് ട്രൈബൃൂണല്‍ റിട്ട ജഡ്ജിയുമായ ഡോ.  ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ശ്രീമദ്. ഹരിബ്രഹ്മേന്ദ്രസരസ്വതി അനുഗ്രഹപ്രഭാഷണവും  ആർ എസ് എസ് വിഭാഗ് കാര്യകാരി പി ജി ശശികുമാര്‍ സേവാ സന്ദേശവു നല്‍കി.

സേവാഭാരതി പ്രസിഡന്റ് കെ  രവീന്ദ്രൻ, റോട്ടറിക്ലബ് പ്രസിഡണ്ട് ടി എസ് സുരേഷ്,     സേവാഭാരതി ജില്ലാ സെക്രട്ടറി പി ഹരിദാസ്, 101അംഗസഭ കാരുകുളങ്ങര സെക്രട്ടറി  എം സനൽകുമാർ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ പി കെ ഉണ്ണികൃഷ്ണൻ സ്വാഗതവും ശിവദാസ് പളളിപ്പാട്ട് നന്ദിയും പറഞ്ഞു.

Leave a comment

  • 23
  •  
  •  
  •  
  •  
  •  
  •  
  •  
Top