ശ്രമദാനത്തിലേർപെട്ട് സഹകരണ സംഘം ഉദ്യോഗസ്ഥർ

ഇരിങ്ങാലക്കുട : സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം വീട് ലഭിച്ച 65 വയസ്സു കഴിഞ്ഞ നിരാലംബയായ പൂമംഗലം പഞ്ചായത്തിലെ കുമാരി വത്സന് വേണ്ടി മുകുന്ദപുരം താലൂക്ക് സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാർ ശ്രമദാനത്തിലേർപ്പെട്ടു. രാവിലെ 10 മണി മുതൽ ഐക്കരക്കുന്ന് എസ് എൻ നഗറിലാണു് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ശ്രമദാനം നടത്തിയത്. മാതൃകാപരമായ ഈ പ്രവർത്തനത്തിന് അസിസ്റ്റന്റ് രജിസ്ട്രാർ എം.സി. അജിത്, അസിസ്റ്റൻറ് ഡയറക്ടർ മോഹൻ മോൻ പി.ജോസഫ് എന്നിവർ നേതൃത്വം നൽകി. ഇൻസ്പക്ടർമാരും ആഡിറ്റർമാരും മറ്റു ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
  •  
Top