കാറളം എൻ എസ് എസ് കരയോഗം കുടുംബസംഗമം – 2018 സമാപിച്ചു

കാറളം : എൻ എസ് എസ് കരയോഗം കുടുംബസംഗമം – 2018  വിവിധ പരിപാടികളോടെ സമാപിച്ചു. കാറളം ശ്രീ കുമരഞ്ചിറ ക്ഷേത്ര ഗോപുരനടയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രക്ക് ശേഷം കരയോഗമന്ദിരത്തിൽ നടന്ന ഉദ്ഘാടനസമ്മേളനം മുകുന്ദപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ഡി ശങ്കരൻകുട്ടി നിർവഹിച്ചു. കരയോഗം പ്രസിഡന്റ് കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു. കരയോഗം സെക്രട്ടറി കെ മുരളീധരൻ സ്വാഗതം പറഞ്ഞു. കെ വിശ്വനാഥൻ , ശ്യാമള രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

കലാപരിപാടികൾക്ക് ശേഷം നടന്ന സമാപന സമ്മേളനത്തിൽ കരയോഗം ട്രഷറർ മുരളി പാറാത്ത് സ്വാഗതം പറഞ്ഞു. മുകുന്ദപുരം താലൂക്ക് മേഖല കൺവീനർ ഗോപിനാഥൻ പുളിയത്ത് ഉദ്ഘാടനം നിർവഹച്ചു. വിശ്വനാഥമേനോൻ , വിജയൻ ചിറ്റേത്ത് എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ രാമദാസ് നന്ദിയും പറഞ്ഞു. 80 വയസ്സ് തികഞ്ഞ കരയോഗം അംഗങ്ങളെ ആദരിക്കലും വിദ്യാഭ്യാസ പുരസ്‌ക്കാരവിതരണവും , സമ്മാനദാനവും നടന്നു.

Leave a comment

  • 13
  •  
  •  
  •  
  •  
  •  
  •  
  •  
Top