ശബരിമലയിൽ സ്ത്രീകൾ ആചാരലംഘനം നടത്തിയതിൽ പ്രതിഷേധിച്ചു ഇരിങ്ങാലക്കുടയിൽ സംഘപരിവാർ പ്രതിഷേധം

ഇരിങ്ങാലക്കുട : ശബരിമലയിൽ സ്ത്രീകൾ കയറി ദർശനം നടത്തി ആചാരലംഘനം നടത്തിയതിനു  സർക്കാർ സൗകര്യം ഒരുക്കിയെന്നാരോപിച്ചു ഇരിങ്ങാലക്കുടയിൽ സംഘപരിവാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. കൂടൽമാണിക്യം ക്ഷേത്ര നടയിൽ നിന്നും രാവിലെ 11 .30 ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കടന്നുപോകുന്ന വഴിയിലുള്ള ഇടതുപക്ഷ അനുകൂല ഫ്ളക്സുകൾ എല്ലാം തകർത്തുകൊണ്ടാണ് പ്രകടനം മുന്നേറിയത്.

ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ രൂക്ഷമായ മുദ്രവാക്യങ്ങളാണ് പ്രകനത്തിൽ ഉടനീളം മുഴങ്ങിയത്. പ്രകടനത്തിന് പോലീസ് അകമ്പടി എല്ലാ എന്നതും ശ്രദ്ധേയമാണ്. 100 – ൽ പരം പേരാണ് പ്രകടന്നതിനു പങ്കുചേർന്നത്.

Leave a comment

  • 51
  •  
  •  
  •  
  •  
  •  
  •  
  •  
Top