ന്യൂ ഹീറോസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഫുട്ബോൾ മേളയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ജേതാക്കൾ

വെള്ളാങ്കലൂർ : കരൂപ്പടന്ന ന്യൂ ഹീറോസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കരൂപ്പടന്ന സ്കൂൾ മൈതാനിയിൽ നടത്തിയ ഫുട്ബോൾ മേളയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കൊച്ചി ജേതാക്കളായി. എം എസ് അലിയാർ സ്മാരക ട്രോഫി സ്പോൺസർ റഷീദ് ചൂണ്ടക്കാട് ബ്ലാക്ക് ആൻഡ് വൈറ്റ് കൊച്ചിയുടെ സ്പോൺസറും സിനിമ നടനുമായ പാഷാണം ഷാജിക്ക് സമ്മാനിച്ചു. ചടങ്ങിൽ സംഘടാക സമിതി ചെയർമാൻ കായംകുളം മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ , മുൻ വൈസ് പ്രസിഡന്റ് പി കെ എം അഷറഫ്, ക്ലബ് ഭാരവാഹികളായ സുഗതൻ മണലിക്കട്ടിൽ, കെ എസ് അബ്‌ദുൾ മജീദ്, പി ബി അൻസാരി, പി കെ ഷിഹാബ്, പി എ ഷമീർ , ടി കെ ഫക്രുദീൻ, ടി എം മുഹമ്മദ്ദ്, പി എ നസീർ, എം എ മൈഷൂഖ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top