മിഴാവ് ഇടയ്ക്ക തായമ്പകയോടെ 32-ാമത് കൂടിയാട്ട മഹോത്സവം മാധവനാട്യ ഭൂമിയിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : 32-ാമത് കൂടിയാട്ട മഹോത്സവം ഇരിങ്ങാലക്കുട മാധവനാട്യ ഭൂമിയിൽ കലാമണ്ഡലം ഹരിഹരനും, കലാനിലയം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിച്ച മിഴാവ് ഇടയ്ക്ക തായമ്പകയോടെ ആരംഭിച്ചു . ജനുവരി 1 മുതൽ 12 വരെ ദിവസവും വൈകീട്ട് 6 മണിക്കാണ് അവതരണങ്ങൾ.

ചൊവ്വാഴ്ച ഗുരുകുലത്തിൽ നടന്ന ചടങ്ങിൽ അമ്മന്നൂർ ഗുരുകുലം കുലപതി വേണു ജി കൂടിയാട്ട മഹോത്സവം ഉദ്‌ഘാടനം നിർവ്വഹിച്ചു. അമ്മന്നൂർ ഗുരുകുലം പ്രസിഡന്റ് അമ്മന്നൂർ കുട്ടൻചാക്യാർ അധ്യക്ഷനായിരുന്നു. ഗുരുകുലം ജോയിന്റ് സെക്രട്ടറി കപില വേണു സ്വാഗതവും ഖജാൻജി സൂരജ് നമ്പിയാർ നന്ദിയും പറഞ്ഞു.

തുടർന്ന് ഗുരു അമ്മന്നൂർ പരമേശ്വരാചാക്യാർ അനുസ്മരണം വേണു ജിയും, കലാമണ്ഡലം രാധാകൃഷ്ണൻ അനുസ്മരണം കലാമണ്ഡലം വി കെ കെ ഹരിഹരനും നിർവഹിച്ചു. തുടർന്ന് ഭാഗീരഥി പ്രശാന്തിന്‍റെ പൂതനാമോക്ഷം നങ്ങ്യാര്‍ക്കൂത്ത് അരങ്ങേറി. 2-ാം തിയ്യതി ബുധനാഴ്ച ഊരുഭംഗം കൂടിയാട്ടം. സംവിധാനം വേണു ജി, ബലരാമനായി മാർഗി സജീവ് നാരായണ ചാക്യാരും, ദുര്യോധനനായി സൂരജ് നമ്പ്യാരും, ഗാന്ധാരിയായി കപില വേണുവും അശ്വത്ഥാമാവായി അമ്മന്നൂർ രജനീഷ് ചാക്യാരും അരങ്ങിലെത്തും.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
  •  
Top