2018 സ്ത്രീകളുടെ വർഷം – ജോസഫൈൻ

 

പടിയൂർ : 2018 കേരളത്തെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ വർഷമായിരുന്നുവെന്നു സംസ്ഥാന വനിത കമ്മീഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തിൽ ആഴക്കടലിൽ പോയി മത്സ്യബന്ധനത്തിനു ലൈസൻസ് നേടിയ രേഖയും മത്സ്യവ്യാപാരത്തിലൂടെ വിദ്യാഭ്യാസത്തിനും കുടുംബത്തിനും വേണ്ടി പോരാടിയ ഹനാൻ , സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പുതിയ സമരപാത തുറന്ന കന്യാസ്ത്രീകളും 2018 ലെ സ്ത്രീ മുന്നേറ്റത്തിന്റെ അടയാളമാണ് . 2019 ന്റെ പിറവി ദിനത്തിൽ സ്ത്രീ ലക്ഷങ്ങൾ അണിനിരക്കുന്ന വനിത മതിൽ ലോകസമര ചരിത്രത്തിൽ ഇടം പിടിക്കുമെന്നും കൂട്ടിച്ചേർത്തു. എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ പടിയൂർ ഫെസ്റ്റിന്റെ ഭാഗമായി നടന്ന വനിത സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ആശ ഉണ്ണിത്താൻ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ ചെയർപേഴ്സൺ അജിത വിജയൻ സ്വാഗതവും സിന്ധു പ്രദീപ് നന്ദിയും പറഞ്ഞു. ഒരാഴ്ചക്കാലം നീണ്ടു നിന്ന പടിയൂർ ഫെസ്റ്റിന്റെ സമാപന സമ്മേളം പ്രൊഫ കെ യു അരുണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി മണി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി ആർ സുനിൽകുമാർ എം എൽ എ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധൻ, എന്നിവർ ചടങ്ങിൽ സംസാരിച്ചു. ടി ആർ ഭുവനേശ്വർ സ്വാഗതവും സെക്രട്ടറി സി കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു. തുടർന്ന് കെ പി എ സി ” മുടിയനായ പുത്രൻ ” എന്ന നാടകവും അവതരിപ്പിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  
  •  
Top