പത്ത് ദിവസം നീണ്ടുനിൽക്കുന്ന സാംഖ്യശാസ്ത്ര ശിബിരത്തിനു തുടക്കമായി

ഇരിങ്ങാലക്കുട : ഉത്തരകാശി ആദിശങ്കര ബ്രഹ്മവിദ്യാപീഠം ആചാര്യൻ ഹരി ബ്രഹ്മേന്ദ്രനന്ദതീർത്ഥ സ്വാമികളുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ചെമ്മണ്ടയിലുള്ള ശാരദ ഗുരുകുലത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന സാംഖ്യശാസ്ത്ര ശിബിരം ജനുവരി 1 ചൊവ്വാഴ്ച ആരംഭിച്ചു. രാഷ്ട്രീയ സംസ്‌കൃത സംസ്ഥാൻ, ഗുരുവായൂർ കേന്ദ്രവും നാഗാർജ്ജുനചാരിറ്റീസും ചേർന്നാണ് ഇത് സംഘടിപ്പിക്കുന്നത്. ശിബിരം പൂർത്തിയാക്കുന്നവർക്ക് പ്രമാണ പത്രം നൽകുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് : 04802887985, 9496794357

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
  •  
Top