പ്രളയനാന്തര കേരളത്തിന് പുനരുജ്ജീവനം പകർന്നുകൊണ്ട് പ്രതീക്ഷയുടെ പൂത്താലവുമായി ഒരു പുതുവർഷം കൂടി

ഇരിങ്ങാലക്കുട : പ്രളയനാന്തര കേരളത്തിന് പുനരുജ്ജീവനം പകർന്നുകൊണ്ട് പ്രതീക്ഷയുടെ പൂത്താലവുമായി പുതുവർഷം കടന്നുവരികയാണ് സകലതും നഷ്ടപ്പെട്ടവർ മുറിവുണങ്ങാതെ മുറവിളി കൂട്ടുമ്പോൾ നമ്മളോരോരുത്തരും അസഹിഷ്ണുതയുടെയും വിഭാഗീയതയുടെയും നാരായവേരറുത്ത് പുതിയ മനുഷ്യരായി മാറേണ്ടിയിരിക്കുന്നു. കാലഘട്ടം ആവശ്യപ്പെടുന്നതും അതുതന്നെയാണ് അല്ലാത്തപക്ഷം മഹാകവി കുമാരനാശാൻ ദീർഘദർശനം ചെയ്തപോലെ ” മാറ്റുമതീ നിങ്ങളെത്താൻ ” എന്നത് യാഥാർഥ്യമായി തീരും അങ്ങിനെയാണെങ്കിൽ ഭൂമുഖത്തുനിന്നും മനുഷ്യ വംശത്തിന്റെ തിരോധാനമായിരിക്കും നടക്കുക. അപ്രകാരം സംഭവിക്കാതിരിക്കട്ടെ അതിനാകട്ടെ നമ്മുടെ പ്രവർത്തനങ്ങളോരോന്നും എന്ന് ആശംസിച്ചുകൊണ്ട് എല്ലാവർക്കും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ .

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
  •  
Top