കുന്നുമ്മൽക്കാട് സൗഹൃദ കൂട്ടായ്മ ഗ്രാമോത്സവം സംഘടിപ്പിച്ചു

പട്ടേപ്പാടം : ജാതിമത രാഷ്ട്രീയ ഭേദമന്യേ രൂപീകരിച്ച കുന്നുമ്മൽക്കാട് സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ഗ്രാമോത്സവം മുൻ ബ്ലോക് പ്രസിഡണ്ട് ഷാജി നക്കര ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര തിലകൻ ഉപഹാര സമർപ്പണം നടത്തി. മുഖ്യാതിഥികളായി സിനിമാ താരങ്ങളായ സംഗീത് രവിയും മാസ്റ്റർ ഡാവിഞ്ചിയും പങ്കെടുത്തു.

വി.എച്ച്.റഫീക്ക്, ഫിലിപ്പ് കൊറ്റനല്ലൂർ, അഖിൽ വേലായുധൻ, തുടങ്ങിയവരെ ആദരിച്ചു. ഗീതാ മനോജ്, ടി.എസ്.സുരേഷ്, വി.എ.അബ്ദുൾ ഖാദർ, , ഇബ്രാഹിം വടക്കൻ, സതീഷ്.കെ.കുന്നത്ത്, യൂസഫ് കൊടകരപ്പറമ്പിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. കൂട്ടായ്മ പ്രസിഡണ്ട് കെ.കെ. ഷാജുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. എം.എ.അൻവർ സ്വാഗതവും ടി.എ. റഫീക്ക് നന്ദിയും പറഞ്ഞു. തുടർന്ന് കലാ സന്ധ്യയും നടന്നു.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
  •  
Top