മാർഗഴി മഹോത്സവത്തിൽ മൃദംഗമേള അരങ്ങേറി

ഇരിങ്ങാലക്കുട : മാർഗഴി മഹോത്സവത്തിൽ കുരുന്നുകൾ അവതരിപ്പിച്ച മൃദംഗമേള ശ്രദ്ദേയമായി. നീലകണ്‌ഠ ശിവൻ കൾച്ചറൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ചെന്നെയിൽ മാർഗഴി ഉത്സവ് 2018ലാണ് ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയിലെ വിദ്യാർത്ഥികൾ മൃദംഗമേള അവതരിപ്പിച്ചത് ശ്രദ്ദേയമായത്. കർണ്ണാടക സംഗീത ലോകത്തെ പ്രശസ്തർ പങ്കെടുത്ത മാർഗഴി മഹോത്സവത്തിൽ 4 മുതൽ 14 വയസ്സുവരെയുള്ള 40 ഓളം വിദ്യാർത്ഥികളാണ് മൃദംഗമേള അവതരിപ്പിച്ചത്. അരുൺ വിഗുവരസിദ്ധിവിനായക കോവിലിലും മൃദംഗമേള അവതരിപ്പിച്ചു. അതോടൊപ്പം തന്നെ അതുല്യകൃഷ്‌ണ, ദേവൂട്ടി, എന്നിവർ ഭരതനാട്യവും വൈക്കം അനിൽകുമാർ അവതരിപ്പിച്ച സംഗീതക്കച്ചേരിയും ഉണ്ടായിരുന്നു. ഒന്നര മണിക്കൂർ നീണ്ടുനിന്ന പരിപാടിക്ക് വിക്രമൻ നമ്പൂതിരി നേതൃത്വം നൽകി.

Leave a comment

  • 50
  •  
  •  
  •  
  •  
  •  
  •  
Top