പി എം എ ജബ്ബാർ ഉസ്താദിന് കരൂപ്പടനയുടെ സ്നേഹാദരം

മാള : മാണിക്യമലരായ പൂവി എന്ന ഗാനത്തിന്റെ രചയിതാവ് പി എം എ ജബ്ബാർ ഉസ്താദിനെ ജന്മനാടായ കരൂപ്പടനയിൽ ആദരിച്ചു. ന്യു ഹീറോസ് ഫുടബോൾ മേളയുടെ ഭാഗമായി നടന്ന സാംസ്കാരിക സന്ധ്യയിലാണ് ആദരിച്ചത്. സാംസ്കാരിക പരിപാടിയുടെ ഉദ്‌ഘാടനവും ജബ്ബാർ ഉസ്താദിനെ ആദരിക്കലും സിനിമ ടെലിവിഷൻ താരം കലാഭവൻ ജോഷി നിർവ്വഹിച്ചു.

പി കെ എം അഷ്‌റഫ്, പി എ നാസിർ, കെ എസ് അബ്‌ദുൾ മജീദ് എന്നിവർ വിവിധ പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി. കലാഭവൻ മണികണ്ഠൻ, പി ബി മുഹമ്മദ് അൻസാരി, പി കെ ഷിഹാദ്, എം കെ അയൂബ്, പി എ ഷമീർ, എം എ മൈഷൂക്ക്, ടി കെ ഫക്രുദീൻ എന്നിവർ സംസാരിച്ചു. കരൂപ്പടനയിലെ മാപ്പിളപ്പാട്ട് കലാകാരന്മാരയ വി വി നസീസ്, എം കെ അക്ബർ എം എം ഷംസുദിൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികളും നടന്നു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top