കൂടൽമാണിക്യത്തിന് സമീപം ഇരിങ്ങാലക്കുട സേവാഭാരതിയുടെ പുതിയ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ ഓഫീസ് കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള മന്ദിരത്തിലേക്ക് മാറ്റി (കലാനിലയം റോഡ്) പ്രവർത്തനം ആരംഭിച്ചു. അമ്പിളി ഗ്രൂപ്പ് എം ഡി ചന്ദ്രൻ കല്ലിങ്ങപ്പുറം ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം നിർവ്വഹിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി സജീവൻ പറപറമ്പിൽ, ആർ എസ് എസ് സംഘ് ഖണ്ഡ് ചാലക് പി കെ പ്രതാപ വർമ്മ രാജ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡണ്ട് കെ രവീന്ദ്രൻ, സെക്രട്ടറി പി .കെ ഉണ്ണികൃഷ്ണൻ ട്രഷറർ കെ ആർ സുബ്രഹ്മണ്യൻ രക്ഷാധികാരി പി .കെ ഭാസ്കരൻ , വി മോഹൻദാസ് എന്നിവരും സേവാഭാരതി മെമ്പർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top