വനിതാ മതിലിൽ പങ്കെടുക്കാൻ ഭരണ സംവിധാനങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു എന്നരോപിച്ച് ബിജെപിയുടെ പ്രതിഷേധം

മുരിയാട് : വനിതാ മതിലിലേക്ക് കുടുംബശ്രീ, ആശാ വർക്കേഷ്സ്, തൊഴിലുറപ്പ് വനിതകൾ എന്നിവരെ ഭരണ സംവിധാനങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു എന്നരോപിച്ച് ബിജെപി മുരിയാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുരിയാട് ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുന്നിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

പൊതു സ്ഥലങ്ങളിൽ ഫ്ലക്സ് ബോർഡുകൾ വെക്കരുത് എന്ന കർശന നിർദേശം എല്ലാവർക്കും നൽകുകയും അതു പരസ്യമായി ലംഘിക്കുകയും ചെയ്യുന്നത് പഞ്ചായത്ത് സെക്രട്ടറിക്ക് രേഖാമൂലം പരാതിപ്പെട്ടിട്ടും യാതൊരു വിധ നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു മാർച്ച്.

മുരിയാട് പൂവശ്ശേരിക്കാവ് അമ്പലന്നടയിൽ നിന്നും ആരംഭിച്ച മാർച്ച് ഗ്രാമ പഞ്ചായത്ത് ഓഫിസിനു മുമ്പിൽ സമാപിച്ചു. ജയൻ മണാളത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ ശിവശങ്കരൻ ആനന്ദപുരം ഉദ്ഘാടനം നിർവഹിച്ചു. മഹേഷ് വെള്ളയത്ത്, രാജേഷ് ടി.ആർ, അഖിലാഷ് വിശ്വനാഥൻ, മുകുന്ദൻ എന്നിവർ സംസാരിച്ചു. ജിനു ഗിരിജൻ, ഷിബു മാഞ്ഞോളി എന്നിവർ നേതൃത്വം നൽകി

Leave a comment

  • 11
  •  
  •  
  •  
  •  
  •  
  •  
  •  
Top