ഇസ്രയേലി ചിത്രമായ ‘ദ കേക്ക് മേക്കർ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട :  മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 91 മത് അക്കാദമി അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട ഇസ്രയേലി ചിത്രമായ ‘ദ കേക്ക് മേക്കർ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 4 വെള്ളിയാഴ്ച  ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകിട്ട് 6.30ന് സ്ക്രീൻ ചെയ്യുന്നു. കാർ അപകടത്തിൽ മരിക്കുന്ന ഇസ്രയേലി പൗരനും കാമുകനുമായ ഓറന്റെ വിവരങ്ങൾ തേടിപ്പോകുന്ന ജർമ്മൻ പൗരനായ തോമസിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഇസ്രയേലിൽ എന്ന തോമസ്, ഓറന്റെ വിധവയുടെ കഫേയിൽ കേക്ക്  ഷെഫ് ആയി പ്രവർത്തിക്കുന്നു. തന്റെ ഭർത്താവും തോമസുമായുള്ള ബന്ധം അറിയാതെയാണ്, അനറ്റ ഇയാളെ ജോലിയിൽ പ്രവേശിപ്പിക്കുന്നത് . സമയം 104 മിനിറ്റ് . പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകിട്ട് 6.30ന്. പ്രവേശനം സൗജന്യം.

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
  •  
Top