പ്രളയകാല ഓർമ്മകളിൽ പൂർവ വിദ്യാർത്ഥി സംഗമം

 

എടതിരിഞ്ഞി : എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിലിലെ 2004 2006 സി 2 ബാച്ചിലെ പൂർവ വിദ്യാർത്ഥി സംഗമം നടന്നു. പ്രളയം ഏറെ ഉലച്ച പടിയൂർ എടതിരിഞ്ഞി മേഖലയിൽ രക്ഷാപ്രവർത്തനത്തിലും അതിനുശേഷമുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും ഈ ബാച്ചിലെ അംഗങ്ങൾ ഉണർന്നു പ്രവർത്തിച്ചതിനെ ഏവരും അഭിനന്ദിച്ചു.

മൂവായിരത്തിലധികം പ്രളയബാധിധർക്ക് അഭയം നൽകിയ കേരളത്തിലെ ചുരുക്കം സ്കൂളുകളിൽ ഒന്നാണ് എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂൾ. നാട്ടിൽ ഉണ്ടായിരുന്ന ഈ ബാച്ചിലെ വിദ്യാർത്ഥികൾ പ്രളയകാലത്ത് മുഴുവൻ പ്രവർത്തനങ്ങളിലും സജീവമായി ഉണ്ടായിരുന്നു. പൂർവവിദ്യാർത്ഥി സംഗമത്തിന് എത്തിച്ചേർന്ന ഇവരുടെ അധ്യാപകരും ഇവരുടെ പ്രളയകാല പ്രവർത്തിയെ പ്രസംസിച്ചു.

പൂർവവിദ്യാർത്ഥികളായ ഇ എം ലിജേഷ്, സുജേഷ് എ എസ്, വിനോദ് എ ഡി, ലിനേഷ് ഓ എൽ, വിഷ്ണു ഇ എം , അനഘ സിനോജ്, മഞ്ജുഷ, സുമിന ലിജേഷ് എന്നിവർ നേതൃത്വം നൽകി. പ്ലസ്ടു പ്രിൻസിപ്പാൾ കെ എ സീമ, അധ്യാപകരായ കെ ആർ സുധ എന്നിവരും സന്നിഹിതരായിരുന്നു.

Leave a comment

  • 75
  •  
  •  
  •  
  •  
  •  
  •  
  •  
Top