പാലരുവി എക്സ്പ്രസിന് ഇരിങ്ങാലക്കുട സ്റ്റേഷനിൽ താത്ക്കാലിക സ്റ്റോപ്പ് അനുവദിച്ചു

ഇരിങ്ങാലക്കുട : തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് പാലക്കാട് ടൗൺ വരെ പോകുന്ന പാലരുവി എക്സ്പ്രസിന് ശബരിമല തീർത്ഥാടകരുടെ ആവശ്യം പരിഗണിച്ച് ഡിസംബർ 28-ാം തിയ്യതി മുതൽ 2019 ജനുവരി 20-ാം തിയ്യതി വരെ ഇരിങ്ങാലക്കുട സ്റ്റേഷനിൽ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. ഇതോട് അനുബന്ധിച്ച് ബി ജെ പി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനിൽ പാലരുവി എക്സ്പ്രസിന് സ്വീകരണം നൽകി. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുനിൽ പീനിക്കൽ, ഇ ഗീതനാഥൻ, ആശാ ബിജു, സെക്രട്ടറി സൂരജ്, പട്ടികജാതി മോർച്ച പഞ്ചായത്ത് പ്രസിഡന്റ് ബിജു താഴേക്കാട്, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് അജീഷ്, രമേശ് ഇരിങ്ങാലക്കുട എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച കേന്ദ്ര സർക്കാരിന്റെ നടപടിയിൽ ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നന്ദി അറിയിക്കുകയും അമൃത എക്സ്പ്രെസിനും ശബരിമല എക്സ്പ്രെസിനും ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് അനുവദിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.

Leave a comment

  • 9
  •  
  •  
  •  
  •  
  •  
  •  
Top