‘എവരിബഡി നോസ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീൻ ചെയുന്നു

ഇരിങ്ങാലക്കുട : 23 മത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന ,ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ സ്പാനിഷ് ചിത്രം ‘എവരിബഡി നോസ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബര്‍ 28 ന് വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു. 2018 സെപ്റ്റംബറില്‍ സ്‌പെയിനില്‍ റിലീസ് ചെയ്ത ചിത്രം, കഴിഞ്ഞ കാന്‍ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രം കൂടിയായിരുന്നു. ഒരു വിവാഹവിരുന്നിനായി എത്തുന്ന ലോറയുടെ മകളെ അജ്ഞാതര്‍ തട്ടികൊണ്ടു പോകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. ലോറയും ഭര്‍ത്താവും സഹായിക്കാനെത്തുന്ന ലോറയുടെ മുന്‍ കാമുകനമാണ് 132 മിനിറ്റുള്ള ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. പ്രവേശനം സൗജന്യം.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top