എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയനിൽ വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സ്

മുകുന്ദപുരം : എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയനിൽ നടത്തുന്ന വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സിന്റെ ഉദ്‌ഘാടനം ഇരിങ്ങാലക്കുട പോലീസ് സബ് ഇൻസ്‌പെക്ടർ സി വി ബിബിൻ നിർവ്വഹിച്ചു. യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി കെ പ്രസന്നൻ മുഖ്യ പ്രഭാഷണം നടത്തി. പായിപ്ര ഭമനൻ ക്ലാസ്സുകൾക്ക് നേതൃത്വം വഹിച്ചു. യൂണിയൻ കൗൺസിലർ വി ആർ പ്രഭാകരൻ, വനിതാ സംഘം പ്രസിഡന്റ് സജിത അനിൽകുമാർ സെക്രട്ടറി സുലഭ മനോജ്, മാലിനി പ്രേംകുമാർ, രമ പ്രതീപ്, വാസന്തി ദേവദാസ് എന്നിവർ സംസാരിച്ചു.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top