സാംസ്കാരികോത്സവങ്ങൾ കാലഘട്ടത്തിന്റെ ആവശ്യം – കമൽ

പടിയൂർ : നവോത്ഥാനമൂല്യങ്ങൾക്ക് കനത്ത വെല്ലുവിളികൾ നേരിടുന്ന വർത്തമാന കാലഘട്ടത്തിൽ സാംസാകാരികോത്സവങ്ങളുടെയും കൂട്ടായ്മകളുടെയും പ്രസക്തി വർദ്ധിച്ചിരിക്കുകയാണെന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അഭിപ്രായപ്പെട്ടു. എടതിരിഞ്ഞി സർവ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന പടിയൂർ ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധൻ അദ്ധ്യക്ഷത വഹിച്ചു. സി എൻ ജയദേവൻ എം പി, പ്രൊഫ. അരുണൻ എം എൽ എ, ബേബി ശിവാനി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ ആശംസകൾ അർപ്പിച്ചു. ബാങ്ക് പ്രസിഡന്റ് പി മണി സ്വാഗതവും സെക്രട്ടറി സി കെ സുരേഷ് ബാബു നന്ദിയും പറഞ്ഞു.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
Top