വല്ലക്കുന്ന് : പ്രളയാനന്തരം രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി മരണപ്പെട്ട വല്ലക്കുന്നിലെ റോക്കി ജെയിംസിന്റെ സ്മരണാര്‍ത്ഥം വല്ലക്കുന്നിലെ സുഹൃത്തുക്കള്‍ സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ യും, പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തിന്റെയും സമാപന സമ്മേളനവും, സമ്മാനദാനവിതരണവും ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ നിര്‍വ്വഹിച്ചു. 16 ടീമുകള്‍ ആണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ഒന്നാം സമ്മാനം വെറൈറ്റി) കല്ലേറ്റുംകരയും, രണ്ടാം സമ്മാനം ലിവിങ്ങ് ലെജെന്റ് കണ്ണിക്കരയും കരസ്ഥമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ ഒന്നാം സമ്മാനം ന്യൂ-റോവേഴ്സ് താഴെക്കാടും, രണ്ടാം സമ്മാനം എഫ്.സി. മാനാട്ടുക്കുന്നും കരസ്ഥമാക്കി. സമാപന സമ്മേളനത്തില്‍ ആളൂര്‍ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ വിമല്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷാജന് കള്ളിവളപ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിപുലമായ ടൂര്‍ണമെന്റ് കമ്മറ്റിക്ക് സനൂപ് സി.എം, നെല്‍സണ്‍ കോക്കാട്ട്, വിനീത്, രോഹിത്ത്, ഫെബിന് ജോണി എന്നിവരാണ് നേതൃത്വം നല്‍കിയത്. ടൂര്‍ണമെന്റ് കമ്മറ്റി രക്ഷാധികാരി ജോണ്സണ് കോക്കാട്ട് സ്വാഗതവും, ഷൈജു നെടുംപറമ്പില്‍ നന്ദിയും രേഖപ്പെടുത്തി.
റോക്കി ജെയിംസ് മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു
Leave a comment