ഐ ടി യു ബാങ്ക് ബാങ്ക് സെന്‍റിനറി 2018 അവാർഡുകൾ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : ടൗൺ കോപ്പറേറ്റീവ് ബാങ്ക് ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഐ ടി യു ബാങ്ക് സെന്‍റിനറി 2018 അവാർഡുകൾ ഐ ടി യു ബാങ്ക് ചെയർമാൻ എം പി ജാക്സൺ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇരിങ്ങാലക്കുടക്കാരായ ഡോ. വി പി ഗംഗാധരൻ- സോഷ്യൽ കമ്മിറ്റ്മെന്‍റ് അവാർഡ്, പ്രൊഫ. മാമ്പുഴ കുമാരൻ- ലിറ്റററി എക്സലൻസ് അവാർഡ്, പോൾ ഫ്രാൻസിസ് കെ- ബിസിനസ് അച്ചീവ്‌മെന്‍റ് അവാർഡ്, പി വി രാധാദേവി- സൈന്‍റിഫിക്ക് എമിനൻസ് അവാർഡ്, ടോവിനോ തോമസ്- യൂത്ത് ഐക്കൺ അവാർഡ് എന്നിവരാണ് അവാർഡ് ജേതാക്കൾ. അവാർഡ് വിതരണ കർമ്മം 29-ാം തിയ്യതി ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനിയിൽ നടക്കുന്ന ശതാബ്‌ദി ആഘോഷ ചടങ്ങിൽ കേരള നിയമസഭാ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കും സഹകരണ വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ പ്രൊഫ. കെ യു അരുണൻമാസ്റ്റർ എം എൽ എ അദ്ധ്യക്ഷത വഹിക്കും. സമ്മേളനാനന്തരം തൈക്കുടം ബ്രിഡ്ജ് നയിക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കും.

Leave a comment

  • 43
  •  
  •  
  •  
  •  
  •  
  •  
  •  
Top