ഐ ടി യു ബാങ്ക് ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി വിളംബര ഘോഷയാത്ര

ഇരിങ്ങാലക്കുട : ഐ ടി യു ബാങ്ക് ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട പട്ടണത്തിൽ ഇരിങ്ങാലക്കുടയിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ പതാകയേന്തിയ സെക്യൂരിറ്റി ജീവനക്കാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ നടന്ന ഘോഷയാത്രക്ക് ചെയർമാൻ എം പി ജാക്സൺ, വൈസ് ചെയർമാൻ വി എസ് വാസുദേവൻ ജനറൽ മേനേജർ ടി കെ ദിലീപ് കുമാർ എന്നിവർ നേതൃത്വം നൽകി. ഐ ടി യു ബാങ്കിന്റെ കളർസ്കീമിൽ ഇടകലർന്ന നീലയും മഞ്ഞയും നിറങ്ങളിൽ വസ്ത്രങ്ങളണിഞ്ഞ് ചിട്ടയോടെ നടത്തിയ ഘോഷയാത്ര നഗരത്തിൽ കൗതുകമുണർത്തി. ഇരിങ്ങാലക്കുട മുൻസിപ്പൽ മൈതാനിയിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി ബാങ്ക് ഹെഡ് ഓഫീസിൽ അവസാനിച്ചു.

Leave a comment

  • 7
  •  
  •  
  •  
  •  
  •  
  •  
Top